Friday, December 25, 2009

ഫോട്ടോഗ്രാഫി - എന്റെ ജീവിതത്തിൽ

 ഫോട്ടോഗ്രാഫി -  എന്റെ ജീവിതത്തിൽ 


സുഹൃത്തുക്കളെ, ആക്സിടണ്ടൽ ആയിട്ടാണ് ബേർഡ് ഫോട്ടോഗ്രാഫി യിലേക്ക്  കടന്നത്.  ഒരുപാട് തരം ഭംഗിയുള്ള പക്ഷികൾ ഉള്ള കേരളത്തിൽ നിന്നാണ് ഞാൻ എന്നത് പ്രത്യേകം പറയണ്ടല്ലോ പക്ഷെ പക്ഷി ഫോട്ടോഗ്രഫിയിലേക്ക്  കടന്നപ്പോൾ ഞാൻ മരുഭൂമിയിൽ ആയി പ്പോയി എന്നാലും ഒരുപാട് തരാം പക്ഷികളാൽ സമ്പന്നമാണ് ഭൂമിയുടെ ഈ ഭാഗം.

ഫോട്ടോഗ്രഫിയിലേക്ക് കടന്നത് 1993 ഇൽ  ആണ് അന്ന് ഞങ്ങളുടെ ഇൻസ്റ്റിട്യൂട്ടിൽ  നിന്നും വിനോദയാത്രക്ക് പോകുമ്പോൾ ആണ് ആദ്യമായി ഫോട്ടോഗ്രാഫി ട്രൈ ചെയ്യുന്നത്.  പിന്നീട് ഇടക്ക് ഇടക്ക് സുഹൃത്തുക്കളുടെ ക്യാമറ  വാങ്ങി പാലപ്രാവശ്യം ഫിലിം വാങ്ങി ട്രൈ ചെയ്തുകൊണ്ടേയിരുന്നു.  ഒടുവിൽ എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും (അദ്ദേഹത്തിന്റെ പേര് ബാലൻ എന്നാണു) എന്റെ അത്രയും പ്രായമുള്ള യാഷിക്ക ഇലക്ട്രോ 35 എന്ന മോഡൽ ക്യാമറ സ്വന്തമായി വാങ്ങി.  തുടർന്ന് പടമെടുക്കലോട്  പടം എടുക്കൽ ആയിരുന്നു ഒരുപാട് പൈസ അന്ന് ഫിലിം വാങ്ങിയും പ്രിന്റെ അടിച്ചും കളഞ്ഞു പക്ഷെ കുറച്ച നല്ല പടങ്ങൾ കിട്ടുമായിരുന്നു.  പിന്നീട് യാഷിക  FX 3 സൂപ്പർ 2000 എന്ന ക്യാമറ സുഹൃത്ത് സുരേഷിന്റെ കയ്യിൽ നിന്നും വാങ്ങി ആദ്യത്തെ SLR ക്യാമറ 35-70 mm ലെൻസും പിന്നീട്  അതുമായിട്ടായിരുന്നു.  പിന്നീട് പ്രവാസത്തിലേക് കടന്നു ഫോട്ടോഗ്രഫിയെല്ലാം പൂട്ടിക്കെട്ടി തിരക്കുള്ള പ്രവാസ ജീവിതത്തിലേക്ക്.  അപ്പോഴും ഫോട്ടോഗ്രാഫി മനസിന്റെ ഉള്ളിൽ യാതൊരു  മങ്ങൽ ഏൽക്കാതെ കിടന്നിരുന്നു പിന്നീട് കുറെ വർഷങ്ങൾ വേണ്ടി വന്നു അത് വീണ്ടും പ്രയോഗത്തിൽ വരുത്താൻ.